7.95 ശതമാനമായിരുന്ന എം.സി.എല്‍.ആര്‍ ഇതോടെ 8.15 ശതമാനമായി മാറി.

മുംബൈ: സ്ഥിര നിക്ഷേപനങ്ങളുടെ പലിശ ഉയര്‍ത്തിയതിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ പലിശ നിരക്കും കൂട്ടി. അടിസ്ഥാന പലിശ നിരക്ക് നിര്‍ണ്ണയിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റില്‍ (എം.സി.എല്‍.ആര്‍) 0.20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. 

7.95 ശതമാനമായിരുന്ന എം.സി.എല്‍.ആര്‍ ഇതോടെ 8.15 ശതമാനമായി മാറി. 2016 ഏപ്രിലിന് ശേഷം ആദ്യമായാണ് ബാങ്ക് വായ്പകളുടെ പലിശ കൂട്ടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സാധാരണയായി മറ്റ് ബാങ്കുകളും പിന്നാലെ നിരക്ക് കൂട്ടുന്നതാണ് കഴിഞ്ഞ നാളുകളിലെ അനുഭവം. വലിയ ബാങ്കായ എസ്ബിഐ വായ്പാപലിശ ഉയര്‍ത്തിയാല്‍ മറ്റെല്ലാ ബാങ്കുകളും നിരക്ക് കൂട്ടും. സ്ഥിര നിക്ഷേപ പലിശയില്‍ 0.75 ശതമാനം വരെ വര്‍ധനവ് വരുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വായ്പാപലിശനിരക്കും ഉയര്‍ത്തിയിരിക്കുന്നത്.