ബാങ്കുകളില്‍ അത്യാവശ്യം നിക്ഷേപമുള്ള പലര്‍ക്കും കാര്‍ഡുകള്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കും. ഇത്തരക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം ഗ്യാരന്റിയായെടുത്ത് ക്രെഡിറ്റ് കാര്‍ഡ് നല്‍കും. പരമാവധി 25,000 രൂപയായിരിക്കും ഇത് ഉപയോഗിച്ച് ചിലവഴിക്കാന്‍ കഴിയുകയെന്ന് എസ്.ബി.ഐ കാര്‍ഡ്സ് ആന്റ് പേയ്മെന്റ് സര്‍വീസസ് ചീഫ് എക്സിക്യൂട്ടീവ് വിജയ് ജസുജ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

നോട്ട് പിന്‍വലിക്കലിന് ശേഷം കാര്‍ഡ് ഇടപാടുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ കാര്‍ഡുകള്‍ പുറത്തിറക്കി പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. പത്ത് ലക്ഷത്തോളം കാര്‍ഡുകള്‍ ഒരു വര്‍ഷം പുറത്തിറക്കാന്‍ നേരത്തെ ലക്ഷ്യമിട്ടിരുന്ന എസ്.ബി.ഐ, പുതിയ സാഹചര്യത്തില്‍ ഇത് 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചത്. അപേക്ഷകര്‍ക്ക് വേഗത്തില്‍ കാര്‍ഡ് ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്‍പത് മുതല്‍ 11 വരെ ദിവസമെടുക്കുന്നതിന് പകരം അപേക്ഷിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ കാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം.