മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ ഏതാണ്ട് 6622 ജീവനക്കാരെയാണ് എസ്.ബി.ഐ ഒഴിവാക്കുന്നത്. ജീവനക്കാരോട് സ്വയം വിരമിക്കാനുള്ള അവസരം ഒഴുക്കുമെന്നാണ് വഴിയാണ് പദ്ധതി നടപ്പാക്കുക.
ഡിജിറ്റലൈസേഷന്റെയും അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന്റെയും ഭാഗമായി പതിനായിരത്തിലധികം ജീവനക്കാരെ എസ്.ബി.ഐ വിവിധ തസ്തിതകളിലേക്ക് മാറ്റി നിയമിച്ചിരുന്നു. ഇതിന് പുറമെ ഒരേ സ്ഥലത്തുണ്ടായിരുന്ന ആറുനൂറോളം ശാഖകളും ലയിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ 1160 കോടി രൂപയുടെ ലാഭമുണ്ടാക്കാമെന്നാണ് എസ്.ബി.ഐയുടെ കണക്ക് കൂട്ടല്‍. ശാഖകള്‍ നിര്‍ത്തലാക്കിയതോടെ ഇവിടങ്ങളിലെ ജീവനക്കാര്‍ ബാങ്കിന് നിലവില്‍ അധിക ബാധ്യതയാണ്. ഇവരുടെ എണ്ണം കുറയ്ക്കാനാണ് ഇനിയുള്ള ശ്രമം. എസ്.ബി.ടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിച്ചതോടെ ഏറ്റവുമധികം തൊഴിലാളികളുള്ള പൊതുമേഖലാ ബാങ്കായി എസ്.ബി.ഐ മാറിയിരിക്കുകയാണ്.
