തിരുവനന്തപുരം: എസ്.ബി.ടി എസ്.ബി.ഐ ലയനം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുമെന്ന് ഡയറക്ടര്‍മാരായാ സാജന്‍ പീറ്ററും, എം.സി ജേക്കബും. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടേതടക്കമുള്ള വികസനത്തിന് പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി എസ്.ബി.ടി വായ്പകള്‍ നല്‍കിയിരുന്നു. ഇനി അത് ലഭ്യമാകുമോ എന്ന് കാത്തിരുന്ന് കാണാനേ കഴിയുള്ളുവെന്ന് ഇരുവരും തിരുവനന്തപുരത്ത് പറഞ്ഞു.
ലയനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികളൊന്നും എസ്.ബി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഡയറക്ടര്‍മാരായ തങ്ങളുടെ ചോദ്യത്തിന് ബോര്‍ഡ് മറുപടി തന്നില്ലെന്നും സാജന്‍പീറ്ററും, എ.സി ജേക്കബും ആരോപിച്ചു.
