ഇതോടെ മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടി കാഴ്ചകളില്‍ നിന്ന് മറയും. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പട്ടിക തയാറായിക്കഴിഞ്ഞു. ലയന വിജ്ഞാപനം എന്ന ഔദ്യോഗിക നടപടിക്രമം നടക്കുന്നതോട് കൂടി എസ്ബിടി എന്ന പേര് ചരിത്രത്തിന്റെ ഭാഗമാകും.

എസ്ബിടി എന്നീ മൂന്നക്ഷരങ്ങളും ഇവയ്ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങുമാണ് എസ്ബിടിയുടെ ലോഗോ. ഇതു മാറ്റി, പകരം പീകോക് ബ്ലൂ എന്ന നിറത്തില്‍ എസ്ബിഐ എന്ന മൂന്നക്ഷരങ്ങളാണ് പുതിയ ബോര്‍ഡുകളിലുണ്ടാവുക. സംസ്ഥാനത്ത് 1700 എടിഎമ്മുകളും 1177 ശാഖകകളുമുണ്ട്. ഈ ബോര്‍ഡുകള്‍ മാറ്റുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.