ജിഎസ്ടി  കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കൂടിയിരിക്കുകയാണ് ബാഗിനും നോട്ട്ബുക്കിനും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും

കൊച്ചി: അവധിക്കാലം അവസാനദിവസങ്ങളിലേക്ക് കടന്നതോടെ സംസ്ഥാനത്തെ സ്കൂള്‍ വിപണി സജീവമായിത്തുടങ്ങി. ജിഎസ്ടി കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കൂടിയിരിക്കുകയാണ് ബാഗിനും നോട്ട്ബുക്കിനും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും. അതിനാല്‍ തന്നെ ഇക്കുറി കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു

വില കൂടുതലാണെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്കൂള്‍ തുറക്കാറാകുന്പോഴേക്ക് വില കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഇപ്പോഴും വില ഉയര്‍ന്നു തന്നെ.എല്ലാ വര്‍ഷവും ചെറിയ തോതില്‍ വില കൂടാറുണ്ടെങ്കിലും ഇക്കുറി പ്രതീക്ഷിച്ചതിലും വിലക്കയറ്റമുണ്ടായെന്ന് വ്യാപാരികളും പറയുന്നു.

സാധാരണ മെയ് ആദ്യവാരമേ സജീവമാകുന്നതാണ് സ്കൂള്‍ വിപണി. ഈ വര്‍ഷം പക്ഷെ വിപണി ഉണര്‍ന്ന് വരുന്നതേയുള്ളൂ. എത്ര വില കൂടിയാലും പുത്തനുടുപ്പും കുടയും ബാഗുമൊക്കെ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കും. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വലിയ കച്ചവടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.