ദില്ലി: നോട്ട് പിൻവലിക്കലിനെ തുടർന്ന് രാജ്യത്തെ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ. ഫെബ്രുവരി അവസാനത്തോടെ മാത്രമേ കാര്യങ്ങൾ അനുകൂലമാകൂ. നിയന്ത്രണങ്ങൾ മാർച്ച് മാസം വരെയെങ്കിലും തുടരേണ്ടി വരുമെന്നും അവർ പറഞ്ഞു.