മുംബൈ: ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഓഹരി വിപണി റെക്കോര്‍ഡ് ഉയരം കുറിച്ചു. 33,959 എന്ന സര്‍വകാല റെക്കോര്‍ഡിലേക്കാണ് ഇന്ന് ഓഹരി വിപണിയെത്തിയത്. ബാങ്കിംഗ്,ഐടി, ഓട്ടോമൊബൈല്‍സ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് വിപണിയ്ക്ക് ഊര്‍ജ്ജമായി മാറിയത്.
ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 10493 വരെ ഉയര്‍ന്നു. 10494 ആണ് നിഫ്റ്റിയിലെ റെക്കോര്‍ഡ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും നികുതി വെട്ടിചുരുക്കല്‍ ബില്‍യുഎസ് സെനറ്റ് പാസാക്കിയതും ആഗോളവിപണികളിലും ആവേശം പടര്‍ത്തിയിട്ടുണ്ട്.
