മുംബൈ: ഇന്ത്യൻ ഓഹരി വിപണി സർവകാല ഉയരത്തിൽ. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് ചരിത്രത്തിൽ ആദ്യമായി 30,180 പോയിന്‍റിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,380 ലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യൻ വിപണിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നത്. ബാങ്കിംഗ് ടെലികോം മേഖലകൾ ലാഭത്തിലാണ് മുന്നേറുന്നത്. അതോടൊപ്പം ഇന്ത്യയില്‍ മികച്ച മണ്‍സൂണ്‍ ലഭിക്കും എന്ന റിപ്പോര്‍ട്ടുകളും ഓഹരി വിപണിയെ സ്വദീനിച്ചിട്ടുണ്ട്.