ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണം ഇന്ത്യന്‍ വിപണിയില്‍ നിഴലിക്കുന്നുണ്ട്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ മാരന്‍ സഹോദരന്മാരെ കുറ്റവിമുക്തരാക്കിയതോടെ സണ്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 25 ശതമാനം കുതിച്ചുയര്‍ന്നു. സിപ്ല, ഭെല്‍, അദാനി പോര്‍ട്‌സ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയവരില്‍ പ്രമുഖര്‍. അതേസമയം ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ലാര്‍സന്‍ എന്നിവ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വലിയ മാറ്റമില്ല. രണ്ട് പൈസ നഷ്ടത്തോടെ 67 രൂപ 39 പൈസയിലാണ് രൂപ.