കൊച്ചി: ഓഹരി വിപണികള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 100 പോയന്റോളം ഉയര്‍ന്നാണ് വ്യാപാരം ചെയ്യുന്നത്. ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികളുടെയും വ്യാപാരം. അമേരിക്കന്‍ സര്‍വീസ് സെക്ടര്‍ 11 മാസത്തെ ഉയരത്തില്‍ എത്തിയതാണ് ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം. എണ്ണ, വാതക സെക്ടറുകളിലെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. ഗെയില്‍, റിലയന്‍സ്, ഒഎന്‍ജിസി എന്നിവരാണ് ഇന്ന് നേട്ടമുണ്ടാക്കുന്നവരില്‍ പ്രമുഖര്‍. അതേസമയം ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍ എന്നിവര്‍ നഷ്ടം നേരിട്ടു.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 12 പൈസയുടെ നഷ്ടത്തോടെ 66 രൂപ 62 പൈസയിലാണ് രൂപ.