ഓഹരി വിപണിയിൽ വൻ തകർച്ച

First Published 23, Mar 2018, 7:21 PM IST
share market dip
Highlights
  • ഓഹരി വിപണിയിൽ വൻ തകർച്ച
  • നിക്ഷേപകർക്ക് ഒരു കോടി 57 ലക്ഷം രൂപ നഷ്ടമായി

മുംബൈ: ഓഹരി വിപണിയിൽ വൻ തകർച്ച. നിക്ഷേപകർക്ക് ഒരു കോടി 57 ലക്ഷം രൂപ നഷ്ടമായി. സെൻസെക്സ് 410 പോയന്‍റ് നഷ്ടത്തിൽ 32,596ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 116 പോയന്‍റ് നഷ്ടത്തിൽ 9,998ൽ ക്ലോസ് ചെയ്തു. സെൻസെക്സ് രാവിലെ 450 പോയന്‍റിലേറെ ഇടിഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയാണ് വിപണികളെ നഷ്ടത്തിലാക്കിയത്. ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

loader