ടെലികോം കമ്പനികള്‍ക്കിടയിലെ കിടമത്സരം ശക്തമാകുന്നതിനിടെ പുതിയ സ്‌പെക്ട്രം ലേലം ഇന്ന് നടക്കും. 5.63 ലക്ഷം കോടി രൂപയാണ് ലേലത്തിലൂടെ പ്രതീക്ഷിക്കുന്നത്.. മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയവര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഹൈസ്‌പീഡ് 4ജി സേവനങ്ങള്‍ക്കായാകും ഈ സ്‌പെക്ട്രം ബാന്‍ഡുകള്‍ ഉപയോഗിക്കുക. 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ആദ്യമായാണു ലേലം നടക്കുന്നത്.