Asianet News MalayalamAsianet News Malayalam

444 രൂപയ്ക്ക് സ്പൈസ് ജെറ്റിൽ യാത്ര ചെയ്യാൻ അവസരം

SpiceJet offers Rs 444 one-way fare
Author
New Delhi, First Published Jun 23, 2016, 11:03 AM IST

ദില്ലി: 444 രൂപയ്ക്ക് സ്പൈസ് ജെറ്റിൽ യാത്ര ചെയ്യാൻ അവസരം. മൺസൂൺ ഓഫറിന്‍റെ ഭാഗമായിട്ടാണ് സ്പൈസ് ജെറ്റ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. അഞ്ചു റൂട്ടിൽ ഈ നിരക്കിൽ യാത്ര ചെയ്യാം. ജമ്മൂ–ശ്രീനഗർ, അഹമ്മദാബാദ്– മുംബൈ, മുംബൈ–ഗോവ, ഡൽഹി–ഡെറാഡൂൺ എന്നിവിടങ്ങളിലേക്കാണ് 444 രൂപയ്ക്ക് പറക്കാൻ അവസരം. 

ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 30വരെയാണ് ഈ മണ്‍സൂണ്‍ ഓഫര്‍ ലഭിക്കുക. മണ്‍സൂണ്‍ പ്രമാണിച്ച് ഇന്‍റിഗോ ചില റൂട്ടുകളില്‍ 789 രൂപയുടെ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെറ്റിന്‍റെ ഓഫര്‍ വരുന്നത്. ജൂലൈ 8 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഇന്‍റിഗോയുടെ ഓഫര്‍.

Follow Us:
Download App:
  • android
  • ios