Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി സുഗന്ധവ്യജ്ഞന കയറ്റുമതിയില്‍ വര്‍ദ്ധനവ്

  • കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വ്യാപ്തി അനുദിനം കുറഞ്ഞുവരുന്നത് സമീപഭാവിയില്‍ കേരളത്തിന് അപകടം ചെയ്യും
spices export increases by 20 percentage

കൊച്ചി: സുഗന്ധവ്യജ്ഞന കയറ്റുമതിയില്‍ 20 ശതമാനത്തിന്‍റെ വര്‍ദ്ധനവ് രേഖപ്പെടുത്തി രാജ്യം മുന്നോട്ട്. പണമൂല്യത്തില്‍ നാല് ശതമാനം വര്‍ദ്ധനവും സുഗന്ധവ്യജ്ഞന കയറ്റുമതിയില്‍ രാജ്യം നേടി. 

2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. 2016 ലെ ഈ കാലയിളവില്‍ 663,247 ടണ്ണായിരുന്നു കയറ്റുമതി. 2107 ല്‍ അത് 797,145 ടണ്ണായി ഉയര്‍ന്നു. പണമൂല്യത്തിന്‍റെ കാര്യത്തില്‍ മുന്‍ വര്‍ഷം 12,607.46 കോടിയായിരുന്നു കയറ്റുമതിയിലൂടെ രാജ്യത്തേക്ക് എത്തിയത് എങ്കില്‍ 2017 ല്‍ അത് 13,167.89 കോടിയായി ഉയര്‍ന്ന നിലയിലെത്തി.   

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെസസ് ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്. സുഗന്ധവ്യജ്ഞനങ്ങളില്‍ വലിയ ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളമാണെങ്കിലും കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വ്യാപ്തി അനുദിനം കുറഞ്ഞുവരുന്നത് സമീപഭാവിയില്‍ കേരളത്തിന് അപകടം ചെയ്യും. ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയില്‍ വലിയ ആവശ്യകതയാണുളളത്. ലോകത്തെ ഏറ്റവും വിശ്വസനീയമായ സ്പെസസ് ബ്രാന്‍ഡാണ് ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങളെന്നും സ്പെസസ് ബോര്‍ഡ് ചെയര്‍മാന്‍ എ. ജയതിലക് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios