മുംബൈ: എട്ട് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് തടയിട്ട് ഇന്ന് ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 105.85 പോയിന്റ് ഇടിഞ്ഞ് 33,618.59ലാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 29.30 പോയിന്റ് ഇടിഞ്ഞ് 10,370.25ല്‍ ക്ലോസ് ചെയ്തു. രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സെന്‍സെക്സ് 964 പോയിന്റ് ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നഷ്ടത്തിലേക്ക് വീണത്.