ഓഹരി വിപണികള്‍ നഷ്‌ടത്തിലേക്ക് വീണു. ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ രാവിലെ നേട്ടത്തിലായിരുന്നു വിപണികള്‍. സെന്‍സെക്‌സ് 140 പോയന്‍റ് ഉയര്‍ന്നിരുന്നു. എന്നാല്‍ എഫ്.ആന്‍ഡ്.ഒ എക്‌സ്‌പയറിയും ഏഷ്യന്‍ വിപണികളിലെ സമ്മിശ്ര പ്രതികരണവും നിക്ഷേപകരെ റിവേഴ്‌സ് ഗിയറിലാക്കി. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ എന്നിവ നഷ്‌ടത്തിലാണ്. അതേസമയം എന്‍.ടി.പി.സി, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സന്‍ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് ചലനമില്ല. 64 രൂപ 46 പൈസയിലാണ് വിനിമയം.