ഓഹരി വിപണികള്‍ പുതിയ ഉയരത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 34,175ലേക്കും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,562ലേക്കും ഉയര്‍ന്നു. സെന്‍സെക്‌സ് 205 പോയന്‍റ് നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപക താത്പര്യം കാണിക്കുന്നതും ബാങ്കുകള്‍ മൂലധന സമാഹരണ പദ്ധതിയുമായി മുന്നോട്ട് പോകുന്നതാണ് വിപണിയിലെ നേട്ടത്തിന് ആധാരം. അമേരിക്കന്‍ വിപണി റെക്കോ‍ഡ് നേട്ടത്തിലേക്ക് ഉയര്‍ന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. യെസ് ബാങ്ക്, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്‌ടത്തിലാണ്.