മുംബൈ: ഓഹരി വിപണികൾ നേട്ടത്തിൽ തുടരുന്നു. നിഫ്റ്റി 10,000ത്തിന് മുകളിലെത്തി. സെൻസെക്സ് 125 പോയന്‍റ് ഉയർന്നു. ഏഷ്യൻ വിപണിയിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം ആഭ്യന്തര നിക്ഷേപകർ വിപണിയിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതാണ് നേട്ടത്തിന് ആധാരം. മിക്ക സെക്ടറുകളും നേട്ടത്തിലാണ്. ലൂപ്പിൻ, റിലയൻസ്, ഇൻഫോസിസ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഐ.ടി.സി എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. ഏഴ് പൈസ നേട്ടത്തോടെ 65 രൂപ 28 പൈസയിലാണ് രൂപ.