ഓഹരി വിപണികളില്‍ നഷ്‌ടം. നിഫ്റ്റി 10,300ന് താഴെ എത്തി. സെന്‍സെക്‌സ് 130 പോയന്‍റിലധികം ഇടിഞ്ഞു. വ്യാവസായിക വളര്‍ച്ച റിപ്പോര്‍ട്ടും ചില്ലറ പണപ്പെരുപ്പ കണക്കും ഇന്ന് പുറത്ത് വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെ നീങ്ങുന്നതാണ് വിപണിയിലെ നഷ്‌ടത്തിന് ആധാരം.
ബ്ലൂചിപ്പ് കമ്പനികള്‍ നഷ്‌ടത്തിലാണ്. പലിശ നിരക്ക് നിശ്ചയിക്കാനുള്ള അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ യോഗം ചേരാനിരിക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നു. ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നഷ്‌ടത്തിലാണ്. അതേസമയം ഡോ.റെഡ്ഡീസ് ലാബ്സ്, ഒ.എന്‍.ജി.സി, റിലയന്‍സ് എന്നിവ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം കൈവിട്ടു. 13 പൈസ നഷ്‌ടത്തോടെ 64 രൂപ 49 പൈസയിലാണ് രൂപയുടെ വിനിമയം.
