ഓഹരി വിപണികളില്‍ കനത്ത നഷ്ടം

First Published 28, Mar 2018, 1:18 PM IST
stock exchange updates 28 03 2018
Highlights

ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിയ നഷ്ടത്തിലാണ്

മുംബൈ: ഓഹരി വിപണികൾ നഷ്ടത്തിൽ. സെൻസെക്സ് 33,000ത്തിന് താഴേക്ക് വീണു. 200 പോയന്റോളം നഷ്ടമാണ് സെൻസെക്സിലുണ്ടായത്. ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് പുതിയ ഇറക്കുമതി നികുതി ചുമത്താൻ അമേരിക്കയിലെ ട്രെപ് ഭരണകൂടം ശ്രമങ്ങൾ നടത്തുന്നെന്ന സൂചനകളാണ് വിപണികളെ  നഷ്ടത്തിലാക്കുന്നത്. 

ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബാങ്കിംഗ്, ലോഹ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ കൂടുതൽ തിരിച്ചടി നേരിടുന്നത്. ടാറ്റ സ്റ്റീൽ, ഭാരതി എയർ‍ടെൽ, എൻടിപിസി എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം വിപ്രോ, മാരുതി സുസുക്കി. ടിസിഎസ് എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിയ നഷ്ടത്തിലാണ്. ഒരു പൈസ നഷ്ടത്തോടെ 64.99 രൂപയിലാണ് വ്യാപാരം.

loader