മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 165.53 പോയിന്റ് ഇടിഞ്ഞ് 33,437.23ലും നിഫ്റ്റി 54.05 പോയിന്റ് ഇടിഞ്ഞ് 10,307.25ലുമാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞു. ബുധനാഴ്ച ഡോളറിനെതിരെ 64.32 രൂപയ്‌ക്കായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 21 പൈസ നഷ്‌ടത്തില്‍ 64.53 രൂപയ്‌ക്കാണ് വ്യാപാരം നടക്കുന്നത്.