മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 120.38 പോയിന്റ് ഉയര്‍ന്ന് 25773.61ല്‍ എത്തി. നിഫ്ടി 30 പോയിന്റ് നേട്ടത്തോടെ 7890.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. അസമില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോളുകള്‍ വിപണിയെ സ്വാധീനിച്ചതാണ് ഉയര്‍ച്ചയ്ക്കു കാരണമെന്നാണു വിലയിരുത്തല്‍.

ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്‍ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്സ്, എം ആന്‍ഡ് എം എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ എന്‍ടിപിസി, അദാനി പോര്‍ട്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലായിരുന്നു.