ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 100 പോയിന്റിലധികം ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. വിപണി ഇന്നും സര്‍വ്വ കാല റിക്കോര്‍ഡിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. മികച്ച മൂന്നാം പാദ ഫലങ്ങള്‍ വിപണിക്ക് കൂടുതല്‍ കരുത്ത് നല്‍കുകയാണ്. എന്നാല്‍ ടെക്നോളജി, മെറ്റല്‍ വിഭാഗം ഓഹരികളില്‍ നേരിയ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. വിപ്രോ ഓഹരിയില്‍ മൂന്നു ശതമാനം ഇടിവുണ്ടായി. മോശം മൂന്നാംപാദ ഫലമാണ് വിപ്രോക്ക് തിരിച്ചടിയായത്. മൂന്നാം പാദത്തിന്റെ അറ്റാദായത്തില്‍ 8.4 ശതമാനം കുറവാണ് വിപ്രോക്ക് ഉണ്ടായത്.