മുംബൈ: കഴിഞ്ഞ ദിവസത്തെ ക്ലോസിങിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണികളില്‍ വ്യാപാരം തുടങ്ങിയത്. 41 പോയിന്റ് ഉയര്‍ന്ന് 33,659.60ലാണ് സെന്‍സെക്‌സ് ആരംഭിച്ചത്. നിഫ്റ്റി 17.45 പോയിന്റ് ഉയര്‍ന്ന് 10,387.70ലും തുടങ്ങി. കോള്‍ ഇന്ത്യ, സിപ്ല, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികള്‍ ലാഭത്തിലാണ്. അതേസമയം എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലാണ്.

അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ കഴിഞ്ഞ ദിവസം 64.41 രൂപയിലായിരുന്നു ക്ലോസ് ചെയ്തതെങ്കില്‍ ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ 64.46ലെത്തി. പിന്നീട് ഇത് 64.50ലേക്ക് താഴുകയായിരുന്നു.