മുംബൈ: കയറ്റിറക്കങ്ങളില്ലാതെയാണ് ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ 71 പോയന്‍റ് ഉയര്‍ന്ന സെന്‍സെക്‌സ് 35 പോയന്‍റ് മാത്രം നേട്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി 14 പോയന്‍റ് നേട്ടത്തില്‍ തുടരുന്നു. ഏഷ്യന്‍ വിപണിയിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം ആഭ്യന്തര നിക്ഷേപകരും വലിയ താത്പര്യം പ്രകടിപ്പിക്കാത്തതാണ് വിപണിയലെ തളര്‍‍ത്തുന്നത്. 

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍മോട്ടോഴ്‌സ് ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യൂകാട്ടിയെ ഏറ്റെടുത്തേക്കുമെന്നുള്ള വാര്‍ത്ത ഐഷര്‍മോട്ടോഴ്‌സിന്‍റെ ഓഹരി വില ഉയര്‍ത്തി. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, കൊട്ടാക് മഹീന്ദ്ര എന്നിവരാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഡോ.റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ, എം.ആന്‍ഡ്.എം എന്നിവ നഷ്‌ടപ്പട്ടികയിലാണ്. ഡോളറിനെതിരെ 18 പൈസ നേട്ടത്തോടെ 63.86 രൂപയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയം.