മുംബൈ: രാജ്യത്തെ ഓഹരി വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. 30,000 കടന്ന സെന്‍സെക്‌സ് നേരിയ തോതില്‍ താഴേക്കിറങ്ങി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികളില്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് നേട്ടത്തിന് അടിസ്ഥാനം. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. ഫ്രഞ്ച് തെരഞ്ഞെടുപ്പിന്‍റെ ചുവട് പിടിച്ച് വാള്‍സ്ട്രീറ്റ് പുതിയ ഉയരം കുറിച്ച ശേഷം താഴേക്ക് പോയതാണ് ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിക്കുന്നത്. ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഹീറോ മോട്ടോ കോര്‍പ്പ്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്‌ടത്തിലാണ്. 18 പൈസയുടെ നഷ്‌ടത്തോടെ 64 രൂപ 48 പൈസയിലാണ് വിനിമയം.