മുംബൈ: ഓഹരി വിപണികള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്സ് 200 പോയന്റിലധികവും നിഫ്റ്റി 100 പോയന്റോളവും നേട്ടമുണ്ടാക്കി. രാജ്യാന്തര വിപണികള്‍ നേട്ടത്തിലേക്ക് ഉയര്‍ന്നതാണ് അഞ്ച് ദിവസം നീണ്ട ഇന്ത്യന്‍ വിപണിയിലെ നഷ്ടത്തിന് തടയിട്ടത്. വ്യാവസായിക വളര്‍ച്ച കുറഞ്ഞെന്ന റിപ്പോര്‍ട്ട് വിപണിയില്‍ കാര്യമായി ചലനമുണ്ടാക്കുന്നില്ല. സിപ്ല, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ് എന്നിവയാണ് നേട്ട പട്ടികയില്‍ മുന്നില്‍. ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്സ്, ഇന്‍ഫോസിസ് എന്നിവയാണ് നഷ്ട പട്ടികയില്‍ മുന്നില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. 11 പൈസ ഉയര്‍ന്ന് 64.2ലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.