Asianet News MalayalamAsianet News Malayalam

അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

Swamy wants CEA Arvind Subramanian sacked
Author
First Published Jun 22, 2016, 7:07 AM IST

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പുറത്താക്കണമെന്നു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അരവിന്ദ് സുബ്രഹ്മണ്യം ഇന്ത്യന്‍ പൗരനാണോ എന്നു പോലും വ്യക്തമല്ലെന്നും, അദ്ദേഹത്തിന് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടെന്നും സ്വാമി ആരോപിച്ചു.

അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിലപാടുകള്‍ സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെടാന്‍ കാരണമാകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തിരിക്കാന്‍ അരവിന്ദ് സുബ്രഹ്മണ്യം യോഗ്യനല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നേരത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയും സ്വാമി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രഘുറാം രാജന് പകരം അരവിന്ദ് സുബ്രഹ്മണ്യത്തെ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് സ്വാമിയുടെ ആരോപണം.

Follow Us:
Download App:
  • android
  • ios