മുംബൈ: ടാറ്റാ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി. മുംബൈയില്‍ ചേര്‍ന്ന ഓഹരിയുടമകളുടെ യോഗത്തിലായിരുന്നു നടപടി. അസാധാരണ പൊതുയോഗത്തില്‍ തീരുമാനം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ത്രിയെ പുറത്താക്കിയതിന്റെ തുടര്‍ച്ചയാണ് നടപടി. ഡയറക്ടറായി മിസ്ത്രി തുടരുന്നത് ടാറ്റാ ഗ്രൂപ്പില്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ മിസ്ത്രിയെ നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും ടാറ്റ സണ്‍സ് ഓഹരി ഉടമകളോട് അഭ്യര്‍ഥിക്കുകയായിരുന്നു. മിസ്ത്രിയെ നീക്കുന്നതിനായി ആറ് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ അടുത്ത ആഴ്ചക്കുള്ളില്‍ സമാനമായ യോഗങ്ങള്‍ ചേരും.