
വിപണിയിലെത്തി ആദ്യമാസം തന്നെ ടിയാഗോയുടെ 3,022 യൂണിറ്റുകൾ വിറ്റഴിച്ചു. തുടർന്ന് ഓരോ മാസവും വില്പനയിൽ വൻ കുതിച്ചുകയറ്റമാണ് ടിയാഗോ കാഴ്ചവെച്ചത്. കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം 4,557 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇപ്പോൾ ബുക്കിംഗ് അമ്പതനായിരം പിന്നിട്ടതോടെ ടിയാഗോയ്ക്കുള്ള കാത്തിരിപ്പു സമയവും വർധിച്ചിരിക്കുന്നു.

ഉത്സവക്കാലത്തോടനുബന്ധിച്ച് വില്പനയിൽ ഇനിയും വർധനവ് ഉണ്ടായേക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡീസൽ, പെട്രോൾ വേരിയന്റുകളിൽ ലഭ്യമാക്കിയിട്ടുള്ള ടിയാഗോയുടെ പെട്രോൾ വേരിയന്റിനാണ് ആവശ്യക്കാർ ഏറെയും.

6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ. 4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ നല്‍കുന്നത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എഎംടി ഉൾപ്പെടുത്തിയ ടിയാഗോ സ്പോർട് എന്ന പേരിൽ കൂടുതല്‍ കരുത്തുറ്റ മറ്റൊരു പതിപ്പിനെക്കൂടി പുറത്തിറക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരന്റുകളാണ് ടിയാഗോയ്ക്കുള്ളത്. അതിൽ പെട്രോൾ പതിപ്പിന് 3.20-4.81 ലക്ഷവും ഡീസലിന് 3.94-5.60ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

