ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രം വാങ്ങാന്‍ ആളില്ല, നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ഭലെസെഡി ലാ റോണ ലേലത്തിന് വെച്ചെങ്കിലും ആരും വാങ്ങാന്‍ തയാറായില്ല. 100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ വര്‍ഷമാണ് പ്രദര്‍ശനത്തിന് വെച്ചത്.

250 കോടിയിലേറെ വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ വജ്രം ബോട്‌സ്വാനയിലെ കാരോ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്തത്. 1,109 കാരറ്റ് ഡയമണ്ട്, കനേഡിയന്‍ ഖനന കമ്പനിയാണ് വില്‍പ്പനക്ക് വെച്ചത്. ഏഴു കോടി യുഎസ് ഡോളര്‍( ഏകദേശം 476 കോടി രൂപ) വിലയിട്ട വജ്രം പക്ഷേ ആരും വാങ്ങാന്‍ തയാറായില്ല.