സാവ്ജിയുടെ ഉടമസ്ഥതയിലുള്ള ഹരേ കൃഷ്ണ വജ്രവ്യാപര സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് ഈ കിടിലന്‍ ബോണസ് ലഭിച്ചിരിക്കുന്നത്. 51 കോടി രൂപയാണ് ജീവനക്കാര്‍ക്കു വേണ്ടിയുള്ള ബോണസിനു വേണ്ടി മാത്രം സാവ്ജി ചെലവഴിച്ചിരിക്കുന്നത്. 

സ്ഥാപനത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലി വാര്‍ഷികമെന്നതും ഈ സ്‌പെഷ്യല്‍ ബോണസിന് കാരണമാണ്. ഇതിനോടനുബന്ധിച്ച് 1716 പേരെയാണ് കമ്പനിയുടെ ബെസ്റ്റ് എംപ്ലോയീ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ബോണസ് സാവ്ജി പ്രഖ്യാപിച്ചിരുന്നു. അന്ന് 491 കാറും 200 ഫ്‌ലാറ്റുകളുമായിരുന്നു ബോണസ് ആയി നല്‍കിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വജ്ര വ്യാപാര മേഖലയിലേക്ക് സാവ്ജി എത്തുന്നത്. സ്വന്തം അമ്മയുടെ സഹോദരനില്‍ നിന്നും പണം കടം വാങ്ങി തുടങ്ങിയ വ്യാപാരശാല ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വജ്രവ്യാപാര ശൃംഖലയായി മാറിയിരിക്കുകയാണ്.

അധ്വാനമെന്തെന്നു പഠിപ്പിക്കാനായി സ്വന്തം മകനെ കൈയ്യില്‍ 7000 രൂപ മാത്രം നല്‍കി കൊച്ചിയിലേക്കയച്ച സാവ്ജിയെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിന് മുന്‍പും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.