തിരുവനന്തപുരം: നികുതി വര്‍ധനയ്ക്കു ശ്രമിക്കില്ലെന്നും, എന്നാല്‍ ചില ഇളവുകള്‍ വേണ്ടെന്നുവയ്ക്കേണ്ടിവരുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. നികുതി വരുമാനം 25 ശതമാനത്തോളം വര്‍ധിപ്പിക്കുകയും ജിഎസ്‌‌‌ടി വരുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തിനകം റവന്യൂ കമ്മി ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

അടിയന്തരമായി സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കേണ്ടതുണ്ട്. ഇതിനു സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കണം. ബജറ്റില്‍നിന്ന് അധിക പണം ഇതിനു നീക്കിവയ്ക്കാനാവില്ല. പക്ഷേ ബജറ്റിനു പുറമേനിന്നു നിക്ഷേപം വര്‍ധിപ്പിക്കാനാകും.

അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ മുടക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്നും ഡോ. ഐസക് പറഞ്ഞു.