അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് സംബന്ധിച്ച കരാര്‍ പുതുക്കി കേരളവും തമിഴ്‌നാടും. പുതുക്കിയ കരാര്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ 8865 കി.മീ അധികസര്‍വ്വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുമതി ലഭിച്ചു
തിരുവനന്തപുരം: അന്തര്സംസ്ഥാന ബസ് സര്വ്വീസ് സംബന്ധിച്ച കരാര് പുതുക്കി കേരളവും തമിഴ്നാടും. പുതുക്കിയ കരാര് അനുസരിച്ച് തമിഴ്നാട്ടില് 8865 കി.മീ അധികസര്വ്വീസ് നടത്തുവാന് കെ.എസ്.ആര്.ടി.സിക്ക് അനുമതി ലഭിച്ചു. തമിഴ്നാട്-കേരള ഗതാഗതമന്ത്രിമാര് തമ്മില് നടത്തിയ ചര്ച്ചകള്ക്കൊടുവിലാണ് പുതുക്കിയ കരാറില് ഇരുസംസ്ഥാനങ്ങളും ഒപ്പുവച്ചിരിക്കുന്നത്.
ഇതോടെ തമിഴ്നാട്ടിലെ 49 റൂട്ടുകളിലായി 89 സര്വീസുകള് കെ.എസ്.ആര്.ടി.സി ആരംഭിക്കും. കേരളത്തിലേക്കുള്ള 30 റൂട്ടുകളിലായി 54 സര്വീസുകള് തമിഴ്നാട് ട്രാന്സ്പോര്ട്ട് കോര്പറേഷനും നടത്തും. എറണാകുളത്ത് നിന്ന് ചെന്നൈ,പുതുച്ചേരി, ഇടുക്കിയില് നിന്ന് കമ്പന്മേട്, ഉദുമല്പേട്ട്, തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി,ഊട്ടി,നാഗര്കോവില് എന്നിവിടങ്ങളിലേക്ക് കരാറിന്റെ അടിസ്ഥാനത്തില് കെഎസ്ആര്ടിസി സര്വീസുകള് നടത്തും. ഇതോടൊപ്പം പഴനി,വേളാങ്കണ്ണി,മധുര എന്നീ തീര്ത്ഥാടനകേന്ദ്രങ്ങളിലേക്ക് ആഘോഷവേളകളില് അധികസര്വീസ് നടത്താനും കെ.എസ്.ആര്ടിസിക്ക് പദ്ധതിയുണ്ട്. 1976ലാണ് ഇരു സംസ്ഥാനങ്ങളും അന്തര്സംസ്ഥാന റൂട്ടുകള് നിശ്ചയിച്ചുള്ള കരാര് ഒപ്പിടുന്നത്.
മായാനദിയെ പുകഴ്ത്തി മോഹന്ലാല്
