കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 22,160 രൂപയും ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,770 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,215 ഡോളറാണ് ആഗോള വിപണിയിലെ വില. നോട്ട് പിന്‍വലിക്കലിന് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങി. ജനുവരി 17നാണ് സ്വര്‍ണവില 22000ലേക്ക് തിരിച്ചെത്തിയത്. ജനുവരി ആദ്യവും സ്വര്‍ണവില 22000ല്‍ താഴെ ആയിരുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ ആയതോടെ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വിപണിയിലെ വിദഗ്ദ്ധര്‍ പറയുന്നത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന കേരളത്തിലെ സ്വര്‍ണാഭരണ വിപണി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്.