ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാന്‍
ന്യൂയോര്ക്ക്: രാജ്യാന്തര എണ്ണവിലയെ സ്വാധീനിക്കാന് പോവുന്ന അമേരിക്കാന് പ്രസിഡന്റിന്റെ വാക്കുകള് ഇന്നുണ്ടാവും. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പ്പാദക രാജ്യങ്ങളിലൊന്നായ ഇറാനുമായുളള ആണവക്കരാറില് നിന്ന് പിന്മാറാണോ വേണ്ടയോ ? എന്നതാണ് ആ പ്രഖ്യാപനം.
2015 ല് നടന്ന ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ ഇറാനുമായുളള ടെഹ്റാന് ആണവ പരിപാടിയില് നിന്ന് പുറത്തുപോകാനാണ് ട്രംപിന്റെ പ്രഖ്യാപനമെങ്കില് പുറകെ ഇറാന്റെ മുകളില് അമേരിക്കന് ഉപരോധവും ഉണ്ടാവാം. ഇങ്ങനെയെങ്കില് എണ്ണവില ബാരലിന് ഇനിയും ഉയരും. ഇറാനിയന് ക്രൂഡ് കയറ്റുമതിക്കാര് ക്രൂഡ് വിലയെ വലിഞ്ഞു മുറുക്കും. ക്രൂഡ് കൂടുതല് കിട്ടാക്കനിയാവും. ഇറാനില് നിന്നുളള ഉല്പ്പാദനവും പ്രതിസന്ധിയിലാവും.
ഇനി ആണവ പരിപാടിയില് തുടരാനാണ് തീരുമാനമെങ്കില് ഇറാനിയന് എണ്ണക്കയറുമതിയില് കുതിച്ചുചാട്ടമുണ്ടാവും എണ്ണവില കുറയും. ഇന്ത്യ പോലെയുളള ഉല്പ്പാദനത്തേക്കാള് വളരെക്കൂടുതല് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള് ആകാംഷയോടെയാണ് ട്രംപിന്റെ ഇന്നത്തെ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.
