കേന്ദ്രത്തിന്റെ ബജറ്റ് തീയ്യതി നേരത്തെയാക്കുന്നതിനനുസരിച്ച് സംസ്ഥാനങ്ങളും തങ്ങളുടെ ബജറ്റ് തീയ്യതി നേരത്തെയാക്കി ക്രമീകരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീയ്യതികള്‍ ക്രമീകരിക്കുന്നത് വഴി സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റ് ജോലികള്‍ തീര്‍ത്ത് ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്ന മെച്ചം. റെയില്‍വെ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുന്നത് നിര്‍ത്തലാക്കി കേന്ദ്ര ബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിലും അതിനനുസരിച്ചുള്ള മാറ്റം കൊണ്ടുവരേണ്ടിവരും. സാധാരണ ഗതിയില്‍ ഫെബ്രുവരി അവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനം മേയ് പകുതി വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതില്‍ ഇനി മാറ്റം വരും. ഇത് രണ്ടാം തവണയാണ് എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്ര ബജറ്റില്‍ വലിയ മാറ്റം കൊണ്ടുവരുന്നത്. 2001ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ബജറ്റ് അവതരണ സമയം വൈകുന്നേരം അഞ്ച് മണിയില്‍ നിന്ന് രാവിലെ 11 മണിയിലേക്ക് മാറ്റിയത്. ബ്രിട്ടീഷ് കാലം മുതല്‍ പിന്തുടര്‍ന്ന് വന്ന പതിവാണ് അന്ന് സര്‍ക്കാര്‍ തിരുത്തിയത്.
