കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന ബജറ്റാണ് അരുണ്‍ ജെയ്‍റ്റ്‍ലി അവതരിപ്പിച്ചത്. ചരിത്ര ബജറ്റാണ് ഇതെന്നും മോദി പറഞ്ഞു.

അതേസമയം ബജറ്റ് വെറും വാചകകസര്‍ത്തു മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബജറ്റ് നിരാശാജനകമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടിസ്ഥാനപ്രശ്നങ്ങളിൽ തൊടാതെയുള്ള ബജറ്റാണ്. യുവാക്കളെയും കർഷകരെയും സർക്കാർ വഞ്ചിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.