കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ലോക്സഭയില്‍ പൊതു ബജറ്റ് അവതരിപ്പിക്കുകയാണ്. നികുതിവെട്ടിപ്പുകാർക്ക് തടയിടാൻ കഴിഞ്ഞുവെന്ന് അരുണ്‍ ജെയ്‍റ്റ്‍ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നോട്ട് നിരോധനം ധീരമായ നടപടിയാണ്. നോട്ട് അസാധുവാക്കലിന്റെ ഗുണം ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടാകും. ആഭ്യന്തരഉത്പാദനം 3.4% കൂടുമെന്നാണ് പ്രതീക്ഷ. ബജറ്റ് ഏകീകരണം ചരിത്രപരമായ നടപടിയാണെന്നും അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു.