ദില്ലി: ആദായനികുതിയില്‍ ഇളവ് നല്‍കാന്‍ ബജറ്റ് നിര്‍ദ്ദേശം. മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനിമുതല്‍ അഞ്ചു ശതമാനം നികുതി നല്‍കിയാല്‍ മതി. നേരത്തെ ഇത് പത്തു ശതമാനം ആയിരുന്നു. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പത്ത് ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി.