അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കി പകരം പുതിയ അഞ്ഞൂറ്, രണ്ടായിരം രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 
ആറു മാസമായി ഇവിടെ പുതിയ 2000 രൂപ നോട്ടുകളാണ് അച്ചടിച്ചു വന്നത്. എന്നാല്‍ പിന്‍വലിച്ച അഞ്ഞൂറിനും ആയിരത്തിനും പകരം രണ്ടായിരം നോട്ടുകളെത്തിയത് രാജ്യത്ത് വലിയ ചില്ലറക്ഷാമത്തിന് കാരണമായി. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

ബാങ്കുകളിലും എടിഎമ്മുകളിലും വിണിയിലും 500 രൂപയ്ക്കു ക്ഷാമം രൂക്ഷമായതോടെയാണ് രണ്ടു ദിവസം മുമ്പ് മൈസൂരിലെ പ്രസ്സില്‍ ഇതിന്റെ അച്ചടി തുടങ്ങിയത്. ട്രെയിനുകളില്‍ പ്രത്യേക കോച്ചുകള്‍ ഏര്‍പ്പെടുത്തിയാണു നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. അഞ്ഞൂറ് രൂപ നോട്ടുകള്‍ എത്തുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.