144നും 149നും ഇടയിലുള്ള തുകയ്ക്കാണ് ഒരു ഓഫര്‍. വിവിധ സര്‍ക്കിളുകളിലെ നിരക്കില്‍ ചെറിയ വ്യത്യാസമുണ്ടാകും. രാജ്യത്തെ എല്ലാ വോഡഫോണ്‍ നമ്പറുകളിലേക്കും പരിധിയില്ലാതെ വിളിക്കാനാവും. ഒപ്പം 300എം.ബി 4ജി ഡേറ്റയും ലഭിക്കും. 344 രൂപയ്ക്കും 349 രൂപയ്ക്കും ഇടയിലായിരിക്കും എല്ലാ നെറ്റ്‍വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകള്‍ വിളിക്കാവുന്ന ഓഫര്‍. ഒപ്പം ഒരു ജിബി 4ജി ഡേറ്റയും ഇതോടൊപ്പം ലഭിക്കും.
പരിധിയില്ലാത്ത സൗജന്യ സേവനങ്ങള്‍ ജിയോ മാര്‍ച്ച് 31 വരെ നീട്ടിയതിന് പിന്നാലൊണ് അണ്‍ലിമിറ്റഡ് കോള്‍ ഓഫറുകളുമായി മറ്റ് കമ്പനികളും രംഗത്തെത്തിയത്. എയര്‍ടെല്ലും ഐഡിയും പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍ക്ക് സമാനമാണ് വോഡഫോണിന്റേതും. എയര്‍ടെല്‍ 145, 345 എന്നീ ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 148, 348 എന്നിങ്ങനെയായിരുന്നു ഐഡിയയുടെ ഓഫറുകള്‍.
