ഓൺലൈൻ വ്യാപാര കമ്പനി ഫ്ലിപ്കാട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു
ഓൺലൈൻ വ്യാപാര കമ്പനി ഫ്ലിപ്കാട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു. ഫ്ലിപ്കാർട്ടിലെ 77% ഓഹരികൾ അമേരിക്കൻ കമ്പനി വാൾമാർട്ട് വാങ്ങി. 1,07,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഇത്രയും വലിയ തുകയ്ക്ക് ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യം. കമ്പനിയെ ഏറ്റെടുത്തെന്ന വാൾമാർട്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം.
