Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ കൂടുതല്‍ ഫ്രണ്ട്സുണ്ടെങ്കില്‍ എളുപ്പത്തില്‍ ലോണ്‍ കിട്ടും

your facebook friends can help you to get a loan
Author
First Published Nov 2, 2016, 9:45 AM IST

CASHe എന്ന മൊബൈല്‍ ആപ്പാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍, ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം, നിങ്ങള്‍ അവിടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍, നിങ്ങളുപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ അവയെല്ലാമാണ് CASHe വഴി ലോണ്‍ കിട്ടുന്നതിന്റെ മാനദണ്ഡം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ CASHe നിങ്ങള്‍ക്ക് ഒരു ക്രെഡിറ്റ് റേറ്റിങ് നല്‍കും. ലോണ്‍ എടുക്കാവുന്ന പരമാവധി തുകയും നിങ്ങളില്‍ നിന്ന് ഈടാക്കുന്ന പലിശയും ഈ റേറ്റിങിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഒരാള്‍ ഇതുവരെ ബാങ്ക് ലോണോ ക്രെഡിറ്റ് കാര്‍ഡുകളോ എടുത്തിട്ടില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ നോക്കി അയാള്‍ക്ക് ലോണ്‍ അനുവദിക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് CASHe ചെയര്‍മാര്‍ രാമന്‍ കുമാര്‍ പറയുന്നത്.  

ഏഴു മാസങ്ങള്‍ക്ക് മുമ്പാണ് CASHe പ്രവര്‍ത്തനം ആരംഭിച്ചത്. 15 മുതല്‍ 90 വരെ ദിവസങ്ങളുടെ കാലയളവിലാണ് വായ്പ അനുവദിക്കുന്നത്. സിബില്‍ അടക്കം ഒരു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെയും പിന്‍ബലമില്ലാത്ത യുവ പ്രൊഫഷണലുകളെയാണ് CASHe ലക്ഷ്യമിടുന്നത്. 30 മുതല്‍ 36 ശതമാനം വരെയാണ് പലിശ ഈടാക്കുന്നതെന്ന് മാത്രം. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ പരിശോധിച്ച ശേഷം ഇത് 15 ശതമാനം വരെയായി കുറയാനും സാധ്യതയുണ്ട്. സ്ഥിരം വായ്പയെടുക്കുന്ന പതിനായിരത്തോളം ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് CASHe അവകാശപ്പെടുന്നത്. പ്രതിദിനം 20 ലക്ഷം രൂപ വായ്പയായി അനുവദിക്കാറുണ്ടത്രെ. റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയ രേഖകളായ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ CASHeയിലു നല്‍കേണ്ടി വരും. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ വണ്‍ ക്യാപിറ്റല്‍ വഴിയാണ് പണം നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios