Asianet News MalayalamAsianet News Malayalam

ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ പരിശീലിക്കാം അഡ്വാന്‍സ്ഡ് കാലിസ്‌തെനിക് വർക്കൗട്ടുകള്‍...

കൂടുതല്‍ പേശി വളർച്ച നേടാനും ശരീരം ഫിറ്റായും ഇരിക്കാനും അഡ്വാന്‍സ്ഡ്  കാലിസ്‌തെനിക് വർക്കൗട്ടുകള്‍ സഹായിക്കും. പരിചയസമ്പന്നരായ കാലിസ്‌തെനിക്‌സ് പ്രാക്ടീഷണർമാർക്കുള്ളതാണ് ഇത്തരം വർക്കൗട്ടുകള്‍. 

Advanced Calisthenics Moves to take your workout to the Next Level
Author
First Published Dec 24, 2023, 6:38 PM IST

നിങ്ങളുടെ കാലിസ്‌തെനിക് വർക്കൗട്ടിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ നിങ്ങൾ തയ്യാറാണോ? പുഷ്-അപ്പുകൾ, സ്ക്വാറ്റുകൾ എന്നിവ പോലുള്ള പതിവ് കാലിസ്‌തെനിക്‌സ് വ്യായാമങ്ങൾ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിന് മികച്ചതാണെങ്കിലും കൂടുതല്‍ പേശി വളർച്ച നേടാനും ശരീരം ഫിറ്റായും ഇരിക്കാനും അഡ്വാന്‍സ്ഡ്  കാലിസ്‌തെനിക് വർക്കൗട്ടുകള്‍ സഹായിക്കും. അത്തരം ചില വർക്കൗട്ടുകളെ പരിചയപ്പെടാം... 

ഹാൻഡ്‌സ്റ്റാൻഡ് പുഷ് അപ്പുകൾ...

തോളുകൾ, ട്രൈസെപ്‌സ്, ശരീരത്തിന്‍റെ മുകൾഭാഗം എന്നിവയെ ലക്ഷ്യം വയ്ക്കുന്ന ഒരു പ്രധാന അഡ്വാൻസ്ഡ് കാലിസ്‌തെനിക്‌സ് വ്യായാമ മുറയാണ് ഹാൻഡ്‌സ്‌റ്റാൻഡ് പുഷ് അപ്പ്. ഇത് ശരീരത്തിന്റെ മുകളിലെ പേശികള്‍ നിർമ്മിക്കുന്നതിന് സഹായിക്കും. ഈ വർക്കൗട്ട് ചെയ്യാനായി ആദ്യം  ഒരു മതിലിന് അഭിമുഖമായി  കൈകൾ തോളിന്റെ വീതിയിൽ നിലത്ത് വയ്ക്കുക, ചുവരിൽ നിന്ന് ഏകദേശം ഒരു കൈയുടെ നീളത്തിന് വേണം നില്‍ക്കാന്‍. ശേഷം നിങ്ങളുടെ പാദങ്ങൾ മതിലിന് നേരെ ചവിട്ടുക. അതൊടൊപ്പം തല നിലത്ത് മുട്ടാന്‍ ശ്രമിക്കുന്ന പോലെ പുഷ് അപ്പ് ചെയ്യുക. 

മസിൽ-അപ്പ്...

പുൾ-അപ്പും ഡിപ്പും സംയോജിപ്പിക്കുന്ന ഒരു വ്യായാമ മുറയാണ് മസിൽ-അപ്പുകൾ. നെഞ്ച്, കൈകൾ, കോർ എന്നിവയെ ലക്ഷ്യമിട്ടാന്‍ ഇവ ചെയ്യുന്നത്.  ഇതിനായി നിങ്ങളുടെ കൈപ്പത്തികൾ തോളിന്റെ വീതിയേക്കാൾ അല്പം വീതിയുള്ള ഒരു പുൾ-അപ്പ് ബാറിൽ പിടിച്ച് പതിവ് പതിവ് പുൾ-അപ്പ് ചെയ്യുക. പുൾ-അപ്പിന്റെ മുകളിലേക്ക് എത്തുമ്പോൾ, നിങ്ങളുടെ ശരീരം മുകളിലേക്കും ബാറിനു മുകളിലൂടെയും തള്ളിക്കൊണ്ട് ഡിപ്പ് പൊസിഷനിലേക്ക് മാറുക. ശേഷം ആരംഭ സ്ഥാനത്തേയ്ക്ക് വരുക.

വൺ ആം പുള്‍ അപ്പ് (ഒരു കൈ പുള്‍ അപ്പ്)...

ശരീരത്തിന്റെ മുകള്‍ ഭാഗം സ്‌ട്രെംഗ്ത്തൻ ചെയ്യാനാണ് വൺ ആം പുള്‍ അപ്പ് ചെയ്യുന്നത്. പുറം, കൈത്തണ്ട എന്നിവയെയും ലക്ഷ്യമിടുന്ന വ്യായാമ മുറയാണിത്. പരിചയസമ്പന്നരായ കാലിസ്‌തെനിക്‌സ് പ്രാക്ടീഷണർമാർക്കുള്ളതാണ് ഈ വർക്കൗട്ട്. ശരീരം ഉയർത്താൻ ഇവിടെ ഒരു കൈ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു കൈകൊണ്ട് മാത്രം ബാറിൽ പിടിച്ച് ശരീരം സ്വയം ഉയര്‍ത്തുക. ശേഷം ആരംഭ സ്ഥാനത്തേയ്ക്ക് വരുക.


 

Follow Us:
Download App:
  • android
  • ios