Asianet News MalayalamAsianet News Malayalam

കാലിസ്തെനിക്സും വെയിറ്റ് ട്രെയിനിംഗും; പ്രാഥമികമായി അറിയേണ്ടത്...

പ്രത്യേകിച്ച് ഉപകരണങ്ങളുടെയും മറ്റും സഹായമില്ലാതെ നമ്മുടെ ശരീരത്തിന്‍റെ തന്നെ ഭാരം പ്രയോജനപ്പെടുത്തി ചെയ്യുന്ന വ്യായാമമാണ് കാലിസ്തെനിക്സ് എന്ന് പറയാം. ചിലരെങ്കിലും കാലിസ്തെനിക്സിനെ വെയിറ്റ് ട്രെയിനിംഗായി തെറ്റിദ്ധരിക്കാറുണ്ട്. 

know the difference between calisthenics and weight training
Author
First Published Dec 25, 2023, 10:56 AM IST

ഫിറ്റ്നസിനായി പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ നമുക്ക് അവലംബിക്കാവുന്നതാണ്. ചിലര്‍ ഡയറ്റും വീട്ടില്‍ തന്നെയുള്ള വര്‍ക്കൗട്ടുകളും ആയിരിക്കും തെരഞ്ഞെടുക്കുക. മറ്റ് ചിലര്‍ ജിമ്മില്‍ പോയി തന്നെ വര്‍ക്കൗട്ട് ചെയ്യും. ചിലരാകട്ടെ കായികവിനോദങ്ങളിലേര്‍പ്പെടുന്നതാണ് ഫിറ്റ് ആയിരിക്കാൻ ചെയ്യുക. ഇങ്ങനെ പല മാര്‍ഗങ്ങളും ഫിറ്റ്നസിലേക്ക് ഉണ്ട്.

ഇന്ന് വര്‍ക്കൗട്ടിന്‍റെ മേഖലയില്‍ തന്നെ വൈവിധ്യമാര്‍ന്ന പല ശാഖകളും പല ഏരിയകളും വന്നുകഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് കാലിസ്തെനിക്സ്. 

പ്രത്യേകിച്ച് ഉപകരണങ്ങളുടെയും മറ്റും സഹായമില്ലാതെ നമ്മുടെ ശരീരത്തിന്‍റെ തന്നെ ഭാരം പ്രയോജനപ്പെടുത്തി ചെയ്യുന്ന വ്യായാമമാണ് കാലിസ്തെനിക്സ് എന്ന് പറയാം. ചിലരെങ്കിലും കാലിസ്തെനിക്സിനെ വെയിറ്റ് ട്രെയിനിംഗായി തെറ്റിദ്ധരിക്കാറുണ്ട്. 

എന്നാല്‍ കാലിസ്തെനിക്സും വെയിറ്റ് ട്രെയിനിംഗും വ്യത്യസ്തമാണ്. വെയിറ്റ് ട്രെയിനിംഗില്‍ പുറമെ നിന്ന് ഭാരം എടുക്കുകയാണ് ചെയ്യുന്നത്. ഫ്രീ വെയിറ്റ്സ്, ഡമ്പെല്‍സ്, ബാര്‍ബെല്‍സ് എല്ലാം ഇതിനായി ഉപയോഗിക്കാം. അതേസമയം കാലിസ്തെനിക്സില്‍ കാര്യമായി പുറമെ നിന്നുള്ള ഉപകരണങ്ങളുടെ സഹായം തേടുന്നില്ല. 

കാലിസ്തെനിക്സില്‍ നമ്മുടെ ശരീരം കൊണ്ട് തന്നെയാണ് എല്ലാ അഭ്യാസവും ചെയ്യുന്നത്. ഇതിന് സപ്പോര്‍ട്ട് ചെയ്യാൻ പരിമിതമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് മാത്രം. വെയിറ്റ് ട്രെയിനിംഗ് കൂടുതലായും മസിലുകളെ ശക്തിപ്പെടുത്താനായി എടുക്കുമ്പോള്‍ കാലിസ്തെനിക്സ് ശരീരത്തിന്‍റെ ആകെ വഴക്കത്തിനും മറ്റുമാണ് എടുക്കുന്നത്. 

ഇന്ന് പലര്‍ക്കും ഫിറ്റ്നസിന്‍റെ പേരില്‍ മസില്‍ പെരുപ്പിക്കുക എന്നതില്‍ കവിഞ്ഞ് ശരീരത്തെ ആകെയും ഇതുപോലെ വഴക്കമുള്ളതാക്കിയും ശക്തിപ്പെടുത്തിയും എടുക്കുന്നതിനോടാണ് അഭിരുചി കൂടുതല്‍. ഇതിന്‍റെ ഭാഗമായി കാലിസ്തെനിക്സ് വര്‍ക്കൗട്ടിലേക്കും കൂടുതല്‍ പേരെത്തുന്നതായി കാണാം. കായികതാരങ്ങളും സിനിമാതാരങ്ങളും അടക്കം കാലിസ്തെനിക്സിലേക്ക് വലിയ രീതിയില്‍ ചുവടുമാറുന്നതും ഇപ്പോഴത്തെ ട്രെൻഡാണ്. 

Also Read:- പുരുഷന്മാർക്കുള്ള നാല് മികച്ച ഡയറ്റ് പ്ലാനുകൾ ‌ഏതൊക്കെയാണ്?

Follow Us:
Download App:
  • android
  • ios