'അടി കപ്യാരേ കൂട്ടമണി'യുടെ സംവിധായകൻ എ ജെ വർഗീസിന്റെ പുതിയ ചിത്രമായ 'അടിനാശം വെള്ളപ്പൊക്കം' ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. സുരേഷ് പീറ്റേഴ്‌സ് സംഗീതം നൽകിയ 'ലക്ക ലക്ക ലക്ക' എന്ന ഗാനം ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന 'അടിനാശം വെള്ളപ്പൊക്കം' സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. ലിറിക്കൽ ആയി പുറത്തിറങ്ങിയ ഗാനത്തിന്റെ 'ലക്ക ലക്ക ലക്ക' എന്ന് തുടങ്ങുന്ന റിഥം-ബേസ്ഡ് വരികൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് പീറ്റേഴ്സ് മ്യൂസിക്കൽ ആയി പുറത്തു വന്ന ഗാനം എനെർജിറ്റിക് ബീറ്റ്, ഈസി-ടു-ഹം ഫീൽ എന്നിവയാൽ ഉടനടി ട്രെൻഡായി മാറുമെന്ന അഭിപ്രായങ്ങൾ ആസ്വാദകരിൽ നിന്നും വരുന്നുണ്ട്. സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രത്തിന്റെ നിർമാണം.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനും, ഗായകനുമാണ് സുരേഷ് പീറ്റേഴ്‌സ്. 90-കളിൽ തമിഴിൽ ചിക് പുക് റെയിലെ, പേട്ട റാപ് തുടങ്ങിയ എ ആർ റഹ്മാൻ ഗാനങ്ങളിലൂടെയാണ് സുരേഷ് പീറ്റേഴ്സ് ശ്രദ്ധേയനായത്. അക്കാലത്ത് മലയാളത്തിലും ഒരു പിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആദ്യത്തെ പ്രധാന സംരംഭം മിന്നൽ എന്ന സ്വതന്ത്ര തമിഴ് സംഗീത ആൽബമായിരുന്നു. ‘കൂലി’ എന്ന തമിഴ് ഫീച്ചർ ചിത്രത്തിലൂടെയാണ് പീറ്റേഴ്‌സിന്റെ സംഗീത സംവിധായകന്റെ അരങ്ങേറ്റം. എന്നാൽ മലയാള സിനിമയിൽ സംഗീത സംവിധായകനായതോടെയാണ് കൂടുതൽ ശ്രദ്ധേയനായത്. പഞ്ചാബി ഹൗസ് ആണ് അദ്ദേഹം സം​ഗീത സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ.

തെങ്കാശിപ്പട്ടണം, റൺവേ, രാവണപ്രഭു, പാണ്ടിപ്പട, മഴത്തുള്ളിക്കിലുക്കം, ട്വന്റി ട്വന്റി, ഇന്റിപ്പെന്റൻസ്, വൺ മാൻ ഷോ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി. തുടർന്ന് പീറ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾ അഞ്ച് ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ്. മിന്നൽ, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആൽബങ്ങളും സുരേഷിന്റേതായുണ്ട്. തമിഴ് ആൽബങ്ങളിലൂടെ ഒരു സ്വതന്ത്ര സംഗീത കലാകാരനെന്ന നിലയിൽ പീറ്റേഴ്‌സ് തന്റെ വ്യക്തിത്വം ഉറപ്പിച്ചു. അതോടൊപ്പം തത്സമയ പ്രകടനങ്ങളിൽ മികച്ച സംഭാവന നൽകുന്ന ഒരു ഡ്രമ്മറായി പീറ്റേഴ്‌സ് തുടരുന്നു.

കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്ന് കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് 'അടിനാശം വെള്ളപ്പൊക്കം‘ പറയുന്നത്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും. ടിറ്റോ പി തങ്കച്ചൻ , സുരേഷ് പീറ്റേഴ്സ് എന്നിവരുടേതാണ് വരികൾ. സുരേഷ് പീറ്റേഴ്സ്, തന്യ ശങ്കർ എനിവരാണ് 'ലക്ക ലക്ക ലക്ക' ഗാനം ആലപിച്ചിരിക്കുന്നത്. ജോൺ വിജയ്, സിന്ധുജ എന്നിവർ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നു.

Laka Laka - Lyrical | Adinaasam Vellapokkam | Suresh Peters |John Vijay, Sindhuja Hari,Tanya Shanker

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2015 ഡിസംബറിലാണ് അടി കപ്യാരേ കൂട്ടമണി റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. 10 വർഷങ്ങൾക്കിപ്പുറം ഡിസംബർ മാസത്തിൽ മറ്റൊരു ഫൺത്രില്ലർ ജോണർ ചിത്രവുമായി സംവിധായകന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടുതലാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, മഞ്ജു പിള്ള, ജോണ്‍ വിജയ്, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

പ്രൊജക്റ്റ് ഡിസൈനർ - ആർ ജയചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- എസ് ബി മധു, താര അതിയാടത്ത്, ഛായാഗ്രഹണം- സൂരജ് എസ് ആനന്ദ്, എഡിറ്റർ- കാ.കാ, കലാസംവിധാനം- ശ്യാം, വസ്ത്രലങ്കാരം- സൂര്യ ശേഖർ, ഗസ്റ്റ് മ്യൂസിക് ഡയറക്ടർ- സുരേഷ് പീറ്റേഴ്‌സ്, സംഗീത സംവിധാനം- ഇലക്ട്രോണിക് കിളി, രാമ കൃഷ്ണൻ ഹരീഷ്, സൗണ്ട് മിക്സിങ്- ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ബി ജി എം- ശ്രീരാഗ് സുരേഷ്, ഗാനരചന- ടിറ്റോ പി തങ്കച്ചൻ, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്സ്, വിജയാനന്ദ്, ആരോമൽ ആർ വി, മേക്കപ്പ്- അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജെമിൻ ജോം അയ്യനേത്, ആക്ഷൻ- തവാസി രാജ് മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഷഹദ് സി, വി എഫ് എക്സ്- പിക്ടോറിയൽ എഫ് എക്സ്, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാർ, ജിത്തു ഫ്രാൻസിസ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്‌സ്, വിതരണം- ശ്രീപ്രിയ കോംബിൻസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്