യുവരാജ് ചിന്നസാമി സംവിധാനം ചെയ്ത് ഏകൻ, ശ്രീദേവി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഹൈക്കു' എന്ന തമിഴ് ചിത്രത്തിലെ പുതിയ പ്രണയഗാനം പുറത്തിറങ്ങി. ഒക്ടോബർ 23ന് ചിത്രം തിയേറ്ററുകളിൽ എത്തും.

തമിഴ് നടൻ ഏകൻ നായകനായി എത്തുന്ന 'ഹൈക്കു' എന്ന സിനിമയിലെ മനോഹര ലവ് സോം​ഗ് പുറത്തിറങ്ങി. സിദ്ധു കുമാർ സം​ഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ദീപക് ആണ്. അബ്രഹാം ആണ് ആലാപനം. ആഗോളതലത്തിൽ ഒക്ടോബർ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തിൽ ഫെമിന ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷൻ സിനിമ ഹൗസിന്റെ (Vision Cinema House) ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ജോ' (Joe) എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് ഈ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലെ ഒരുക്കുന്നത്.

തിയേറ്റർ റിലീസിന് ശേഷമുള്ള ഫലങ്ങൾക്കായി കാത്തുനിൽക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി, ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തോടൊപ്പം ചേർന്നത് തികച്ചും അപൂർവ്വമായ ഒരു നീക്കമാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'കോർട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്. 'ജോ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകൻ നായകനാകുമ്പോൾ, 'മിന്നൽ മുരളി', 'ശേഷം മൈക്കിൽ ഫാത്തിമ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ്, 'കോർട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming