ഗായകൻ ജി. വേണുഗോപാലിന്റെ 'വീണ്ടും ഒരു മണ്ഡലകാലം' എന്ന പുതിയ അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങി. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് ഗായകൻ ജി.വേണുഗോപാൽ. അദ്ദേഹത്തിന്റെ വ്യത്യസ്തമാർന്ന ശബ്ദവും ആലാപനവും എന്നും ​ഗാനപ്രേമികൾക്ക് ആവേശം പകരുന്ന ഒന്നാണ്. വർഷങ്ങൾ നീണ്ട ​ഗാനസപര്യയിൽ ഒട്ടനവധി ഭക്തി​ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കൊരു പുതിയ ​ഗാനം കൂടി എത്തിയിരിക്കുകയാണ്. മണ്ഡലകാലത്തെ ഭക്തി സാന്ദ്രമാക്കുന്ന ​ഗാനമാണ് പുറത്തെത്തിയത്. 'വീണ്ടും ഒരു മണ്ഡലകാലം', എന്ന പേരിലാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പാട്ട് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. രാജീവ് നായർ പല്ലശനയുടെ വരികൾക്ക് സംഗീതം പകർന്നത് ഡോ.നാരായണൻ.ആർ.മേനോൻ ആണ്. വിഷ്ണു നാഥ് ആചാരി ആണ് സംവിധാനം. ഹൃദയവേണു ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനൽ വഴി ഗാനം ആസ്വദിക്കാനാകും. ​ഗാനരം​ഗത്ത് വേണുഗോപാൽ പാടി അഭിനയിച്ചിട്ടുമുണ്ട്.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജീവിൻ്റെ വരികയും വേണുഗോപാലിൻ്റെ ആലാപനവും അതിമനോഹരമെന്നാണ് പലരും കമന്‍റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. 

Veendum Oru Mandalakalam - Ayyappa Devotional Song | G Venugopal | Narayanan R Menon

അതേസമയം, 'ശ്രീ അയ്യപ്പൻ' എന്ന പേരിലൊരു ചിത്രം ഇന്ന് റിലീസ് ചെയ്യും. നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസ്. റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്. ഛായാഗ്രഹണം - കിഷോർ, ജഗദീഷ് ' പശ്ചാത്തല സംഗീതം -ഷെറി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്